(www.kl14onlinenews.com)
(July -06-2023)
കാസർകോട് :
ജെസിഐ കാസർകോട് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും നൈപുണ്യ വികസനവും വർധിപ്പിക്കാൻ വേണ്ടി ആൽക്കെമി 2.0 പരിശീലന പരിപാടി അയോട്ട ഇൻസ്റ്റിട്യൂട്ടിൽ വെച്ച് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ പ്രചോദനം വർദ്ധിപ്പിക്കാനും അക്കാദമികമായി വിജയിക്കാനും ഉപബോധമനസ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, പഠിക്കുന്നതിനും അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പോസിറ്റീവ് വിശ്വാസങ്ങളെയും മനോഭാവങ്ങളെയും ശക്തിപ്പെടുത്താൻ ഹിപ്നോസിസിന് കഴിയുമെന്ന്
പരിശീലന പരിപാടിയ്ക് നേതൃത്വം നൽകിയ ദേശിയ പരിശീലകനും ഹിപ്നോട്ടിക് കൺസൾട്ടന്റ്റുമായ മോഹൻ ജോർജ് ലൈവായി കാണിച്ചത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
ചടങ്ങിൽ അയോട്ട സെന്റർ ഹെഡ് ഷാനവാസ് കെ എം അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടി ജെസിഐ കാസർകോട് പ്രസിഡന്റ് യതീഷ് ബല്ലാൽ ഉത്ഘാടനം ചെയ്തു.
ബിനീഷ് മാത്യു, മൊയ്‌നുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ശിഹാബ് ഊദ് സ്വാഗതവും റുഷ്‌മിത റൗഫ് നന്ദിയും പറഞ്ഞു.
إرسال تعليق