കഷണ്ടിയാണെന്ന വിവരം മറച്ചുവച്ചു; വരനെ പൊതിരെ തല്ലി വധുവിന്റെ കുടുംബം, വീഡിയോ...

(www.kl14onlinenews.com)
(July -13-2023)

കഷണ്ടിയാണെന്ന വിവരം മറച്ചുവച്ചു; വരനെ പൊതിരെ തല്ലി വധുവിന്റെ കുടുംബം, വീഡിയോ...
ഗയ:ഗയയിലെ ഇഖ്ബാല്‍പൂരില്‍ കഷണ്ടിയാണെന്ന വിവരം മറച്ച് വെച്ച് വിവാഹിതനാവാനെത്തിയ യുവാവിന് വധുവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനം. കൂട്ടത്തല്ലിനിടെ വരന്റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍വീട്ടുകാര്‍ പൊതിരെ തല്ലുകയായിരുന്നു.

കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഡോബി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാജൌര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളുടെ രണ്ടാം വിവാഹമാണെന്നുള്ള വിവരം പെണ്‍ വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.ഇതില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടയിലാണ് കഷണ്ടിയാണെന്നത് മറച്ച് വച്ചതാണെന്നും വിശദമാവുന്നത്. ഇതോടെ പെണ്‍ വീട്ടുകാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു.

Post a Comment

Previous Post Next Post