(www.kl14onlinenews.com)
(July -02-2023)
മഹാരാഷ്ട്രയിൽ എൻസിപിയെ പിളര്‍ന്നതോടെ പ്രതിസന്ധിയിലായ എന്‍സിപിയുടെ കേരള ഘടകം പവാറിന് ഒപ്പം നില്‍ക്കും. അജിത് പവാര്‍ ബിജെപി പക്ഷത്തോടൊപ്പം പോയിരിക്കവേയാണ് ശരദ് പവാറിനൊപ്പം നില്‍ക്കാന്‍ കേരള ഘടകം തീരുമാനമെടുത്തത്. പിളര്‍പ്പ് കേരള ഘടകത്തെ ബാധിക്കില്ലെന്ന്
മന്ത്രി എ.കെ.ശശീന്ദ്രനും എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും പറഞ്ഞു. . ‘‘അധികാരത്തോടു താൽപര്യമുള്ളവർ അധികാരത്തിൽ എത്താൻ കുറുക്കുവഴികൾ തേടുന്നത് സ്വാഭാവികമാണ്. എൻസിപിയിൽനിന്നു പോയവർ ഇതിനു മുൻപും പോവുകയും സത്യപ്രതിജ്ഞ ചെയ്യുകയും അതേ കസേരയിൽ ഇരിക്കുകയും ചെയ്തശേഷം തിരിച്ചുവന്നവരാണ്-പി.സി.ചാക്കോ പറയുന്നു.
മഹാരാഷ്ട്രയിൽ 53 എംഎൽഎമാരുള്ള പാർട്ടിയാണ് എൻസിപി. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ശരദ് പവാർ നയിക്കുന്ന എൻസിപിക്കു തന്നെയായിരിക്കും ജനപിന്തുണ-ചാക്കോ പറയുന്നു. ശരദ് പവാര്‍ ബിജെപിയ്ക്ക് എതിരെ മുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിന്നിടെയാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് വന്നത്.
29 എംഎൽഎമാരുമായി മറുകണ്ടം ചാടിയ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തു. എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരാണ് അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
Post a Comment