ഡിജിറ്റൽ സർവെ; ആരിക്കാടി -ബംബ്രാണ വില്ലേജുകളിലെ പരാതികൾക്ക് പരിഹാരമായി

(www.kl14onlinenews.com)
(July -06-2023)

ഡിജിറ്റൽ സർവെ;
ആരിക്കാടി -ബംബ്രാണ വില്ലേജുകളിലെ പരാതികൾക്ക് പരിഹാരമായി

ബംമ്പ്രാണ : ഭൂമിയുടെ ഡിജിറ്റൽ സർവെയുടെ മഞ്ചേശ്വരം താലൂക്കിലെ പ്രഥമ പൈലറ്റ് സർവെകളിൽ ബംബ്രാണ - ആരിക്കാടി ഗ്രൂപ്പ് വില്ലേജുകളിൽ നൂറ് കണക്കിന് പരാതികളാണ് കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സിറ്റിംഗിന് മുന്നിൽ എത്തിയത്. കൃത്യമായ സ്കെച്ച്
ഉപയോഗിക്കാതെ പണ്ടുകാലത്ത് സ്വകാര്യ മേഖലയിലെ പരിശീലനം ഇല്ലാത്ത സർവ്വെയർ മാർ നടത്തിയ സർവെയാണ് ഇത്തരത്തിൽ ഡിജിറ്റൽ സർവ്വെയിൽ വ്യാപകമായ പരാതി ഉയർന്നു വരാൻ കാരണമായത്. ആയവ പരിശോധിച്ച് രമ്യമായ പരിഹാരം ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ജില്ല കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് നടത്തിയത് കനത്ത മഴ കാരണം ഇന്നു വരാത്ത പരാതിക്കാർക്കും പങ്കെടുക്കാൻ സാധിക്കാത്തവരുടെയും പരാതികൾ അതാത് വാർഡുകളിൽ പ്രത്യേകമായി പരിശോധിച്ച് ഇടപെടുമെന്ന് ഉറപ്പ് നൽകി.
ചടങ്ങ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറി യൂസുഫ് ഉത്ഘാടനം ചെയ്തു അഷ്റഫ് കർള സ്വാഗതം പറഞ്ഞു പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്മാൻ അധ്യക്ഷത വഹിച്ചു ജനപത്രി നിധികളായ എം സബൂറ , യുസുഫ് ള്ളുവാർ, കെ മോഹന പൊതു പ്രവർത്തകരായ എകെ ആരിഫ്, കെവി യൂസുഫ്, എ അബ്ദുല്ല ബന്നങ്കുളം സംബന്ധിച്ചു
ഉദ്യോഗസ്ഥരായ അസി. ഡയറക്ടർ കെ.ബാലകൃഷ്ണൻ , ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി.ഗംഗാധരൻ , ഹെഡ് സർവെയർ മാരായ ഉണ്ണി പിള്ള , പ്രസീത, എന്നിവർ
നേതൃത്വം നൽകി

Post a Comment

Previous Post Next Post