പ്രളയ ഭീതിയിൽ ഡൽഹി; സ്കൂളുകൾക്ക് അവധി

(www.kl14onlinenews.com)
(July -13-2023)

പ്രളയ ഭീതിയിൽ ഡൽഹി; സ്കൂളുകൾക്ക് അവധി
യമുന നദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ച് 208.6 മീറ്ററായതിനാൽ അതീവ വെള്ളപ്പൊക്ക ജാഗ്രതയിലാണ് ഡൽഹി. കരകവിഞ്ഞൊഴുകിയ നദി താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയതിനാൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് തൊഴിലെടുക്കാനും സർക്കാർ നിർദ്ദേശിച്ചു.

അതേസമയം ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യമുന നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനാല്‍ വസീറാബാദ്, ചന്ദ്രവല്‍, ഒഖ്‌ല എന്നവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ തലസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post