(www.kl14onlinenews.com)
(July -13-2023)
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ(36) മൂന്നാംപ്രതി ആലുവ സ്വദേശി എം.കെ.നാസർ(48) അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ്(42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി ശിക്ഷിച്ചത്. മൂന്നുപേർക്കും 50,000 രൂപ പിഴയും ചുമത്തി. കഴിഞ്ഞദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കി മൂന്ന് പ്രതികളെ മൂന്നുവർഷത്തെ തടവിനും ശിക്ഷിച്ചു. പ്രതികൾ പ്രൊഫ. ടി.ജെ. ജോസഫിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
ഒമ്പതാംപ്രതി ആലുവ സ്വദേശി എം.കെ.നൗഷാദ്(48) 11-ാം പ്രതി ആലുവ സ്വദേശി പി.പി.മൊയ്തീൻകുഞ്ഞ്(60) 12-ാംപ്രതി ആലുവ സ്വദേശി പി.എം.അയൂബ്(48) എന്നിവർക്കാണ് മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നുവർഷമോ അതിന് താഴെയോ ശിക്ഷിക്കപ്പെടുന്നവർക്ക് മേൽക്കോടതിയെ സമീപിക്കാൻ ജാമ്യം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേൽക്കോടതിയെ സമീപിക്കാനായി ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കേസിൽ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾ കൂടി കുറ്റക്കാരെന്ന് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ഒമ്പതാംപ്രതി ആലുവ സ്വദേശി എം.കെ.നൗഷാദ്(48) 11-ാം പ്രതി ആലുവ സ്വദേശി പി.പി.മൊയ്തീൻകുഞ്ഞ്(60) 12-ാംപ്രതി ആലുവ സ്വദേശി പി.എം.അയൂബ്(48) എന്നിവർക്കാണ് മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നുവർഷമോ അതിന് താഴെയോ ശിക്ഷിക്കപ്പെടുന്നവർക്ക് മേൽക്കോടതിയെ സമീപിക്കാൻ ജാമ്യം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് മേൽക്കോടതിയെ സമീപിക്കാനായി ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
കേസിൽ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾ കൂടി കുറ്റക്കാരെന്ന് കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി പറഞ്ഞു.
2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പർ തയ്യാറാക്കിയതിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരിൽ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ 18 പേരെ വിട്ടയച്ചു.
2015-നുശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ നടത്തിയത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോവുകയും ആദ്യഘട്ട വിചാരണയ്ക്കുശേഷം അറസ്റ്റിലാവുകയുംചെയ്ത പ്രതികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. ആക്രമണം നടന്ന് 13 വർഷങ്ങൾക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുന്നത്.
Post a Comment