അപകടാവസ്ഥയിലായ മുക്കൂട് സ്‌കൂൾ മതിൽ പൊളിച്ച് മാറ്റാൻ നേതൃത്വം കൊടുത്ത് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

(www.kl14onlinenews.com)
(July -10-2023)

അപകടാവസ്ഥയിലായ മുക്കൂട് സ്‌കൂൾ മതിൽ പൊളിച്ച് മാറ്റാൻ നേതൃത്വം കൊടുത്ത് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
മുക്കൂട് : അപകടാവസ്ഥയിലായ മുക്കൂട് സ്‌കൂളിന്റെ ചുറ്റുമതിൽ പൊളിച്ചു മാറ്റി മാതൃകയായി മുക്കൂട് ഡി.വൈ. എഫ്.ഐ യൂണിറ്റ് പ്രവർത്തകർ . വിദ്യാലയ വികസന സമിതിയുടെ മേൽനോട്ടത്തിൽ ചുറ്റുമതിൽ പൊളിച്ച് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു . ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ മേൽ നോട്ടത്തിൽ ചുറ്റു മതിൽ പൊളിച്ച് മാതൃകയായത് . വികസന സമിതി ഫണ്ട് ഉപയോഗിച്ചാണ് മതിലിന്റെ പുനർ നിർമ്മാണം നടത്തുന്നത് . കാല വർഷം കനത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിലും, ജില്ലയിൽ മരം കട പുഴകി വീണ് വിദ്യാർത്ഥിനി മരിച്ച സാഹചര്യത്തിലുമൊക്കെ ജില്ല കളക്ടറുടെയും , വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ നേരിട്ട് സന്ദർശിച്ച് ഉറപ്പു വരുത്തി കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസം സ്‌കൂളിൽ വെച്ച് ചേർന്ന വിദ്യാലയ വികസന സമിതിയുടെയും, പി.ടി.എയുടെയും സംയുക്ത യോഗത്തിലാണ് ചുറ്റു മതിൽ പൊളിച്ച് പുനർ നിർമ്മിക്കാൻ തീരുമാനിച്ചത് . സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ മുക്കൂട്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി വിവേക് കുന്നത്ത് കടവ് ,
യൂണിറ്റ് പ്രസിഡന്റ് രതീഷ്
എം.ടി എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post