ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി ഓവറോൾ ചാമ്പ്യന്മാർ

(www.kl14onlinenews.com)
(July -17-2023)

ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി ഓവറോൾ ചാമ്പ്യന്മാർ
ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. മൈ ക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുമായി 60 ഓളം കായിക താരങ്ങൾ അണിനിരന്നു. ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ അക്കാഡമിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഡോ. എം. കെ.രാജാശേഖരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വുഷു അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി കുഞ്ഞി കണ്ണൻ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് അശോകൻ, ജില്ലാ ഒളിമ്പിപിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മത്സരങ്ങളുടെ നിരീക്ഷകരായി. ജില്ലാ മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ് സെക്രട്ടറി എ കെ അൻസാർ ചടങ്ങിൽ സംസാരിച്ചു. വുഷു അസോസിയേഷൻ ജില്ലാ സെക്രട്ടറി അനിൽ മാസ്റ്റർ സ്വാഗതവും,സീനിയർ വുഷു താരം നിവേദ് നാരായൺ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
അലൻപ്രകാശ്, മുഹമ്മദ്‌ ഇർഫാൻ, മുഹമ്മദ്‌ സൽമാൻ, അർജുൻ, അദ്വ്യ്ത്, ദീക്ഷിദ് ഗോവിന്ദ്, രോഹിത്, മുഹമ്മദ്‌.യുകെ, മുഹമ്മദ്‌ സഹൽ, വൈഭവ്. എൻ പി, ഉദയ് ശങ്കർ പലേരി, മുഹമ്മദ്‌ റംഷാദ്.അക്ഷയ്, അനന്ദു മോൻ, മുഹമ്മദ്‌ ജസീർ,
ആവണി, ശിവ വിദ്യ, ശിവ രഞ്ജിനി, ദേവിക, അനാമിക, രേവതി,  ശ്രീലക്ഷ്മി എന്നിവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

Post a Comment

Previous Post Next Post