ആറുവയസുകാരിയെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായി പൊലീസ്

(www.kl14onlinenews.com)
(July -29-2023)

ആറുവയസുകാരിയെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായി പൊലീസ്
കൊച്ചി: ആലുവയിൽ കാണാതായ ചാന്ദ്നികുമാരിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി അസ്ഫാക്ക് ആലം സമ്മതിച്ചു. മൃതദേഹം താൻ ഉപേക്ഷിച്ചു എന്നും പ്രതി പറഞ്ഞു. ആലുവ റൂറൽ എസ് പി വിവേക് ആണ് ഇക്കാര്യം പറഞ്ഞത്.

അൽപസമയം മുമ്പാണ് കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം കണ്ടെത്തിയത്. മൃതദേഹം ചാക്കിട്ട് മൂടി കല്ലുവച്ച നിലയിലായിരുന്നു. കഴിഞ്ഞ 20 മണിക്കൂറിലേറെയായി ഈ അഞ്ചര വയസുകാരിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്.

ഇന്നലെ വൈകിട്ട് 3.30 യോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അസ്ഫാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പ്രതികരിച്ചു. ഇന്നലെ വൈകിട്ട് കുട്ടികള്‍ കളിക്കുമ്പോള്‍ അസ്ഫാക്ക് ആലം സ്ഥലത്ത് ഉണ്ടായിരുന്നു എന്നും സമീപവാസി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്.

കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. പ്രതിയെ പ്രദേശവാസികള്‍ക്കൊന്നും പരിചയമില്ല. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം തുടങ്ങിയത്

Post a Comment

أحدث أقدم