(www.kl14onlinenews.com)
(July -21-2023)
സ്കൂട്ടര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസിന്റെ പിടിയിലായി. നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റെണി (32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത് തേക്കിലകാട്ടിൽ വീട്ടിൽ വിഷ്ണു (ഫ്രീക്കൻ വിഷ്ണു 22), മട്ടാഞ്ചേരി കളതുങ്കൽപറമ്പ് വീട് അൽത്താഫ് മുഹമ്മദ് ( 22 ) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
എളങ്കുന്നപ്പുഴ പെരുമാൾപ്പടി കണ്ണായത്ത് ജെക്സൻ ജോർജിന്റെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് ലിജോ ആന്റെണി അറസ്റ്റിലായത്. മുരിക്കുംപാടം സമുദ്ര ഫിഷിംഗ് കമ്പനിയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് വിഷ്ണു മോഷ്ടിച്ചത്. വളപ്പ് ഭാഗത്തുള്ള വർക്ക് ഷോപ്പിനു മുൻവശം വച്ചിരുന്ന ബൈക്ക് അൽത്താഫ് മോഷ്ടിക്കുകയായിരുന്നു. വിഷ്ണുവും, അൽത്താഫും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. ഇൻസ്പെക്ടർ എ.എൽ യേശുദാസ് , എസ്.ഐ അഖിൽ വിജയകുമാർ , എ.എസ്.ഐ ഷാഹിർ സി.പി.ഒ സ്വരാബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
إرسال تعليق