(www.kl14onlinenews.com)
(July -21-2023)
മലപ്പുറം: പരപ്പനങ്ങാടിയിൽ മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്. ഇന്നലെയാണ് വീടിന് മുന്നിൽ വെച്ച് ബൈക്ക് ഇടിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. മാതാവ്: റാജിഷ. സഹോദരൻ: മുഹമ്മദ് ഹാഫിസ്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ അപകടം സംഭവിച്ചത്. ആലുങ്ങല്‍ബീച്ച് ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്കുകാരൻ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ മരണവുമെത്തി. .
إرسال تعليق