(www.kl14onlinenews.com)
(July -14-2023)
ആലംപാടി എ.എം അബ്ദുൽ റഹ്‌മാൻ ഹാജിയുടെ ജീവിത കഥ
ആലംപാടി: കഠിനാധ്വാനം കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ആലംപാടിയിലെ മർഹും എ.എം അബ്ദുൽ റഹ്‌മാൻ ഹാജിയുടെ ജീവിത കഥ പറയുന്ന 'പാഠം പകര്‍ന്ന ജീവിതം' എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. ആലംപാടി വഫാസ ഹെറിറ്റേജില്‍ നടന്ന ചടങ്ങില്‍, വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ ഗ്രൂപ്പ് എം.ഡിയുമായ ഡോ: അബൂബക്കര്‍ കുറ്റിക്കോലിന് നൽകി പ്രകാശനം ചെയ്തു. എ.ബി കുട്ടിയാനം, ഹാഷിം ബംബ്രാണി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഷറഫ് നാല്‍ത്തടുക്ക, സമദ് കുറ്റിക്കോല്‍, ഷെരീഫ് കുറ്റിക്കോല്‍,
മുഹമ്മദ് പാരീസ്, മുഹമ്മദ് ആലംപാടി, റാഷിദ് ആലംപാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും നാടിന്റെ നാവായി മാറുകയും ചെയ്ത അപൂര്‍വ്വ ജീവിതമായിരുന്നു മർഹും എ.എം അബ്ദുല്‍ റഹ്‌മാൻ ഹാജിയുടേത്.
Post a Comment