അതിശക്തമായ മഴ തുടരുന്നു; വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂകുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ‌

(www.kl14onlinenews.com)
(July -24-2023)

അതിശക്തമായ മഴ തുടരുന്നു; വെള്ളരിക്കുണ്ട്,
ഹോസ്ദുര്‍ഗ് താലൂകുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
 
കാഞ്ഞങ്ങാട് :
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 25, 2023 ചൊവ്വാഴ്ച) ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

Post a Comment

Previous Post Next Post