കുളിക്കാനിറങ്ങവെ കുളത്തിലെ ചെളിയില്‍ താഴ്ന്ന് വയനാട്ടില്‍ 19കാരി മരിച്ചു

(www.kl14onlinenews.com)
(July -24-2023)

കുളിക്കാനിറങ്ങവെ കുളത്തിലെ ചെളിയില്‍ താഴ്ന്ന് വയനാട്ടില്‍ 19കാരി മരിച്ചു

വയനാട് അമ്പലവയലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളാണ്.

വീടിന് അടുത്തായി മണ്ണുനീക്കി കൃഷിക്ക് വേണ്ടി ഉണ്ടാക്കിയ കുളത്തിലായിരുന്നു അപകടം. അച്ഛന്‍ വര്‍ഗീസിനൊപ്പം മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ എത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് സോന.

Post a Comment

Previous Post Next Post