പിലിക്കോട് തോട്ടം-പടന്ന ഗണേശ്മുക്ക് റോഡിൽ യാത്ര ദുസ്സഹം 2023

(www.kl14onlinenews.com)
(July -19-2023)

പിലിക്കോട് തോട്ടം-പടന്ന ഗണേശ്മുക്ക് റോഡിൽ യാത്ര ദുസ്സഹം

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് തോ​ട്ടം-​പ​ട​ന്ന ഗ​ണേ​ശ് മു​ക്ക് റോ​ഡി​ൽ യാ​ത്ര ദു:​സ്സ​ഹ​മാ​യി. ക​ണ്ണ​ങ്കൈ മു​ത​ൽ ഗ​ണേ​ഷ് മു​ക്ക് വ​രെ മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ റോ​ഡ് ടാ​ർ ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​റ്റാ​ത്ത​താ​ണ് യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യ​ത്. ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ഈ ​വ​ഴി കൈയൊ​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദേ​ശീ​പാ​ത​യി​ൽ​നി​ന്ന്‌ പി​ലി​ക്കോ​ട് വ​ഴി പ​ട​ന്ന, വ​ലി​യ​പ​റ​മ്പ, മ​ട​ക്ക​ര ഭാ​ഗ​ത്തേ​ക്ക്‌ എ​ളു​പ്പ​വ​ഴി​യാ​ണി​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണ്.

പി​ലി​ക്കോ​ട്-​ഗ​ണേ​ഷ് മു​ക്ക് 2.300 കി​ലോ​മീ​റ്റ​റി​ൽ തോ​ട്ടം​ഗേ​റ്റ് മു​ത​ൽ ക​ണ്ണ​ങ്കൈ​വ​രെ 1.650 കി.​മീ​റ്റ​ർ ര​ണ്ട് മാ​സം മു​മ്പാ​ണ് മെ​ക്കാ​ഡം ടാ​റി​ങ്​ ന​ട​ത്തി ന​വീ​ക​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി​ക്കൊ​ടു​വി​ലാ​ണ് ടാ​റി​ട്ട​ത്. തോ​ട്ടം മു​ത​ൽ ക​ണ്ണ​ങ്കൈ​വ​രെ​യും, ചെ​റു​വ​ത്തൂ​ർ മു​ത​ൽ പ​ട​ന്ന​വ​രെ​യും മി​ക​ച്ച റോ​ഡാ​ണ്. ഇ​തി​നി​ട​യി​ലെ ചെ​റു​ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പി​ലി​ക്കോ​ട്-​ഗ​ണേ​ഷ് മു​ക്ക് റോ​ഡി​ന് പ​ദ്ധ​തി ഒ​രു​ക്കി​യ​ത​ല്ലാ​തെ ഫ​ണ്ട് നീ​ക്കി​വെ​ച്ചി​ല്ല. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ആ​ദ്യ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി ചെ​ല​വി​ട്ടാ​ണ് തോ​ട്ടം മു​ത​ൽ ക​ണ്ണ​ങ്കൈ​വ​രെ മെ​ക്കാ​ഡം ടാ​റി​ട്ട​ത്. ബാ​ക്കി​യു​ള്ള 750 മീ​റ്റ​ർ എ​പ്പോ​ൾ ന​വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. പ​ദ്ധ​തി നി​ർ​ദേ​ശം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​താ​യി എ​ൽ.​എ​സ്.​ജി.​ഡി. എ​ൻ​ജി​നി​യ​റി​ങ് വി​ഭാ​ഗം പ​റ​യു​ന്നു.

Post a Comment

Previous Post Next Post