ബെംഗളൂരുവിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശിനി മരിച്ചു

(www.kl14onlinenews.com)
(July -28-2023)

ബെംഗളൂരുവിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കോഴിക്കോട് സ്വദേശിനി മരിച്ചു

കോഴിക്കോട്: ബെംഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത​യി​ലുണ്ടായ കാ​റ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി മരിച്ചു. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ചേ​ല​നി​ലം എം ടി ഹൗ​സി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ അ​സീ​സി​ന്റെ മ​ക​ൾ ജെ ​ആ​ദി​ല (24) ആ​ണ് മ​രി​ച്ച​ത്. ബെം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഒ​പ്റ്റോ​മെ​ട്രി​സ്റ്റാ​ണ്.

സുഹൃ​ത്തു​മൊ​ത്ത് ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ നാ​ട്ടി​ലേ​ക്ക് വരികയായിരുന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ ച​ന്ന​പ​ട്ട​ണ​ക്ക​ടു​ത്ത് ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ൾ​ട്ടോ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു.

ആ​ദി​ല​യു​ടെ ബ​ന്ധു​ക്ക​ൾ നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ബി​ഡ​ദി സാ​യി​കൃ​പ ആ​ശു​പ​ത്രി​യി​ൽ.

Post a Comment

Previous Post Next Post