മഅ്ദനി ഏതുസമയവും തടവിൽ കിടന്ന്​ മരിക്കാം -ജ​സ്റ്റി​സ് കഠ്​ജു

(www.kl14onlinenews.com)
(July -10-2023)

മഅ്ദനി ഏതുസമയവും തടവിൽ കിടന്ന്​ മരിക്കാം -ജ​സ്റ്റി​സ് കഠ്​ജു
മ​ല​പ്പു​റം: മ​അ്ദ​നി ഏ​തു​സ​മ​യ​വും ത​ട​വി​ൽ​കി​ട​ന്ന്​ മ​രി​ക്കാ​മെ​ന്നും ആ ​പാ​വം മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ​വെ​ച്ച്​ ഭ​ര​ണ​കൂ​ടം എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി റി​ട്ട. ജ​സ്റ്റി​സ്​ മാ​ർ​ക്ക​​ണ്ഠേ​യ ക​ഠ്​​ജു. കോ​ഡൂ​ർ അ​ൽ​ഹു​ദ എ​ജു​ക്കേ​ഷ​ന​ൽ ​ട്ര​സ്റ്റ്​ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ മൈ​നോ​റി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പാ​ന​ൽ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

13 വ​ർ​ഷ​മാ​യി റി​മാ​ൻ​ഡ്​ ത​ട​വു​കാ​ര​നാ​യി ബം​ഗ​ളൂ​രു​വി​ൽ ക​ഴി​യു​ന്ന മ​അ്ദ​നി​ക്ക്​ വൃ​ക്ക​രോ​ഗ​മ​ട​ക്കം നി​ര​വ​ധി ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്. പ്ര​മേ​ഹം മൂ​ർ​​ച്ഛി​ച്ച്​ കാ​ഴ്ച​ശ​ക്തി ഭാ​ഗി​മാ​യി ന​ഷ്ട​മാ​യി. മ​അ്ദ​നി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ താ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ക്കു​ക​യും നേ​രി​ട്ടു വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ത്തി​ന്‍റെ പ​ക​ർ​പ്പ്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും അ​യ​ച്ചു.

ക​ർ​ണാ​ട​ക​യി​ൽ ബി.​​ജെ.​പി മാ​റി കോ​ൺ​ഗ്ര​സ്​ വ​ന്ന​തി​നാ​ൽ മ​അ്ദ​നി​യോ​ടു​ള്ള നി​ല​പാ​ടി​ൽ മാ​റ്റം ഉ​ണ്ടാ​വേ​ണ്ട​താ​ണ്. ഇ​നി​യും തീ​രു​മാ​നം താ​മ​സി​പ്പി​ച്ചാ​ൽ ആ ​പാ​വം മ​നു​ഷ്യ​ൻ ത​ട​വി​ൽ​കി​ട​ന്ന്​ മ​രി​ക്കും. 2012ൽ ​താ​ൻ ഉ​​ൾ​പ്പെ​ടു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന് മു​ന്നി​ൽ മ​അ്ദ​നി​യു​ടെ ജാ​മ്യ​പേ​ക്ഷ വ​ന്നി​രു​ന്നു. ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട, വീ​ൽ​ചെ​യ​റി​ലാ​യ മ​അ്ദ​നി​ക്ക്​ ജാ​മ്യ​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ്​ താ​ൻ കൈ​കൊ​ണ്ട​ത്. എ​ന്നാ​ൽ, സ​ഹ ജ​ഡ്​​ജി ഇ​തി​നു​വി​രു​ദ്ധ​മാ​യ നി​ല​പാ​ട്​ എ​ടു​ത്ത​തി​നാ​ലാ​ണ്​ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post