എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവും; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ മകള്‍ അച്ചു ഉമ്മന്‍

(www.kl14onlinenews.com)
(July -19-2023)

എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവും; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ മകള്‍ അച്ചു ഉമ്മന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിച്ച് മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ പ്രിയപ്പെട്ട മകളാണ് അച്ചു ഉമ്മന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അച്ചു ഉമ്മന്‍ അപ്പയെ പറ്റി പറഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല, എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നാണ് അച്ചു ഉമ്മന്‍ കുറിച്ചത്. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള പല നിമിഷങ്ങളും അച്ചു ഉമ്മന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കും മാറിയാമ്മക്കും മൂന്ന് മക്കളാണ്. അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ഏഴുമണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് വിലാപയാത്ര ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജനത്തിരക്ക് കാരണം വൈകിയാണ് യാത്ര തുടങ്ങിയത്. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനക്കൂട്ടമാണ് വിലാപയാത്ര കടന്നുവരുന്ന റോഡിന് ഇരുവശവും കത്ത് നില്‍ക്കുന്നത്. രാത്രിയോടെ കോട്ടയത്തെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30 ന് സംസ്‌കാരം.

Post a Comment

Previous Post Next Post