പതിനാറുകാരിയെ ആദ്യം പീഡിപ്പിച്ചത് 20 വയസ്സായ സഹോദരൻ

(www.kl14onlinenews.com)
(July -19-2023)

പതിനാറുകാരിയെ ആദ്യം പീഡിപ്പിച്ചത് 20 വയസ്സായ സഹോദരൻ
മലപ്പുറം :
മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരനേയും ബന്ധുവായ യുവാവിനേയും പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലു വയസ്സുള്ള പെൺകുട്ടിയെ സഹോദരനും ബന്ധുവായ യുവാവും ചേർന്ന് ക്രൂരമായ ലെെംഗിക പീഡനത്തിന് ഇരയാക്കുകയും പെൺകുട്ടി ഗർഭിണിയാകുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇരുവരും നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പെൺകുട്ടിയെ ചൈൽഡ് ലെെൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പതിനാറു വയസ്സു മാത്രമാണ് പ്രായം. പെൺകുട്ടിയുടെ സഹോദരന് 20 വയസ്സായി. ഇയാൾ പെൺകുട്ടിയെ നിരന്തരം ലെെംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇക്കാര്യം ഇയാൾ മദ്യപിക്കുന്നതിനിടയിൽ ബന്ധുവായ മറ്റൊരു യുവാവിനോട് പറഞ്ഞിരുന്നു. തുടർന്ന് 24കാരനായ ഇയാളും പെൺകുട്ടിയെ ഈ വിവരങ്ങങ്ങൾ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ലെെംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ കുറച്ചു ദിവസമായി പെൺകുട്ടിയുടെ ആരോഗ്യ നില വളരെ ദുർബലമായി കാണപ്പെടുകയായിരുന്നു. വീട്ടിൽ ചികിത്സകൾ നടത്തിയിട്ടും അസുഖം കുറയാത്തതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് പെൺകുട്ടിക്ക് കൗൺസിലിംഗ് നടത്തി. കൂൺസിലിംഗിനിടയിലാണ് താൻ ക്രൂരമാ ലെെംഗിക പീഡനത്തിന് ഇരയായ വിവരവും ഇപ്പോഴും അത് തുടരുന്ന വിവരവും പെൺകുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. തപോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്ന് ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. തൻ്റെ ബന്ധുകൂടിയായ സുഹൃത്ത് തൻ്റെ സഹോദരിയെ ലെെംഗിക പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന വിവരം സഹോദരനായ പ്രതി അറിഞ്ഞത് പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു എന്നാണ് വിവരം. രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും മങ്കട പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പതിനാലുകാരി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് വിവരം. സ്വന്തം വീട്ടിൽ വച്ചും സമീപ സ്ഥലത്തെ പുരയിടങ്ങളിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post