പാലക്കാട് അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ചനിലയില്‍

(www.kl14onlinenews.com)
(July -25-2023)

പാലക്കാട് അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
പാലക്കാട് ചിറ്റിലഞ്ചേരി മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ടു മക്കളും വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം.

ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Post a Comment

Previous Post Next Post