പാകിസ്ഥാനിലെത്തിയ അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചു; ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചു

(www.kl14onlinenews.com)
(July -25-2023)

പാകിസ്ഥാനിലെത്തിയ അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ചു; ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചു
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ അഞ്ജു മതം മാറി. ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമയായി മാറിയ അഞ്ജു സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തു. വിസയെടുത്ത് പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു സുഹൃത്തിനെ കണ്ട് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ യുവതി പാകിസ്ഥാനില്‍ വെച്ച് വിവാഹിതയായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രിസ്തുമത വിശ്വാസിയായിരുന്ന അഞ്ജുവിന് ഇന്ത്യയില്‍ രണ്ട് കുട്ടികളുണ്ട്.

വിവാഹം കാര്യം നിഷേധിച്ച് നസ്‌റുല്ല
വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നസ്‌റുല്ല ഇക്കാര്യം നിഷേധിച്ചു. അഞ്ജു (ഫാത്തിമ) തന്റെ സുഹൃത്ത് മാത്രമാണെന്നും പ്രണയത്തിലല്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ നിക്കാഹ് സംബന്ധിച്ച രേഖകള്‍ നസ്‌റുല്ലയുടെ വാദം തള്ളുന്നതാണ്.

അഞ്ജു നസ്റുല്ലയുടെ വീട്ടില്‍

ഇതിനിടെ അഞ്ജു നസ്‌റുല്ലയുടെ പുതിയ വീട്ടില്‍ സന്തോഷത്തോടെയാണ് താമസിക്കുന്നതെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി പാക് വാര്‍ത്താ വെബ്സൈറ്റ് ജിയോ.ടിവി വ്യക്തമാക്കി. നാട്ടുകാര്‍ അഞ്ജുവിന് ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യുവതി സന്തോഷത്തിലാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ വച്ച് വിവാഹമോചിതായതായി അഞ്ജു പറഞ്ഞുവെന്ന് അപ്പര്‍ ദിര്‍ ജില്ലയിലെ ജില്ലാ പോലീസ് ഓഫീസര്‍ മുഷ്താഖ് ഖാന്‍ വെളിപ്പെടുത്തി.പ്രണയം തേടി ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെത്തിയ യുവതി ഇവിടെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഞ്ജുവിന്റെ പാകിസ്ഥാനിലേക്കുള്ള വരവ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. യുവതി ഒരു മാസത്തെ സന്ദര്‍ശന വിസയിലാണ് പാകിസ്ഥാനിലെത്തിയതെന്നും എല്ലാ രേഖകളും സാധുതയുള്ളതും കൃത്യവുമാണ്.', പൊലീസ് അറിയിച്ചു.

ആരാണ് അഞ്ജു?

ഉത്തര്‍പ്രദേശിലെ കാലോറില്‍ താമസിച്ചിരുന്ന അഞ്ജു ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. 2007 ല്‍ അരവിന്ദിനെ വിവാഹം ചെയ്ത ശേഷം ഇരുവരും രാജസ്ഥാനിലെ ഭിവാഡിയിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നസ്റുല്ലയുമായി അഞ്ജു ഫെയ്സ്ബുക്ക് വഴി പരിചയത്തിലായി. സൗഹൃദത്തിലായതിനുശേഷം ഇരുവരും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇയാളെ കാണാനായി യുവതി പാക്കിസ്ഥാനിലെത്തിയത്.'തനിക്ക് നസ്റുല്ലയെ രണ്ട് മൂന്ന് വര്‍ഷമായി അറിയാമെന്നുംആദ്യ ദിവസം തന്നെ ചേച്ചിയോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പാകിസ്ഥാനില്‍ പോയതിന് ശേഷം അഞ്ജു വെളിപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post