തൃശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

(www.kl14onlinenews.com)
(July -24-2023)

തൃശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകന്‍ പിടിയില്‍. തൃശൂര്‍ പുന്നയൂര്‍ക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചെറുമകന്‍ ആഗ്മലിനെ (27) പൊലീസ് പിടികൂടി.

ആഗ്മല്‍ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കാം കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മംഗലാപുരം ഭാഗത്തായിരുന്നു ഉണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Post a Comment

Previous Post Next Post