ജി.എൽ.പി സ്‌കൂൾ മുക്കൂട്; പുതിയ പി.ടി.എ കമ്മിറ്റി നിലവിൽ വന്നു

(www.kl14onlinenews.com)
(July -26-2023)

ജി.എൽ.പി സ്‌കൂൾ മുക്കൂട്; പുതിയ പി.ടി.എ കമ്മിറ്റി നിലവിൽ വന്നു
അജാനൂർ : മികവിന്റെ കേന്ദ്രമായി മുന്നേറി കൊണ്ടിരിക്കുന്ന മുക്കൂട് ജി എൽ പി സ്‌കൂൾ പുതിയ അധ്യയന വർഷത്തെ പിടിഎ കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത് . ജനറൽ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി പുഷ്പ യോഗം ഉദ്‌ഘാടനം ചെയ്തു . തുടർന്ന് പ്രഥമാധ്യാപിക കെ.ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . എസ്.എം.സി ചെയർമാൻ എം.മൂസാൻ , മദർ പി.ടി.എ പ്രസിഡന്റ് സുനിത പ്രകാശൻ എന്നിവർ സംസാരിച്ചു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് അധ്യാപികമാരായ ശ്രുതി സ്വാഗതവും സുജിത നന്ദിയും പറഞ്ഞു .

പുതിയ ഭാരവാഹികൾ

റിയാസ് അമലടുക്കം ( പി.ടി.എ പ്രസിഡന്റ് )
കെ ശൈലജ ( സെക്രട്ടറി )
റീന രവി ( മദർ പി.ടി.എ പ്രസിഡന്റ് )
വൈസ് പ്രസിഡന്റുമാർ
രാജേഷ് വി വി
റീന രവി
അശ്വതി പ്രദീപ്

Post a Comment

Previous Post Next Post