കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(July -11-2023)

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍. അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് പാലക്കാട് സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.

ഒരാഴ്ച മുന്‍പ് അപകടംപറ്റി പരിക്കേറ്റ യുവതിയെ പാലക്കാട് നിന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ കൈയ്യിന്റെ എല്ലിന് പൊട്ടലുണ്ടായിതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ പല കാരണം പറഞ്ഞ് ഒഴിവാക്കിയാതായി യുവതി പറയുന്നു. സാധാരണനിലയില്‍ അപകടത്തില്‍പ്പെട്ടവരെ ക്യാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോള്‍ തന്നെ ശസ്ത്രക്രിയ ഉള്‍പ്പടെ ആവശ്യമായ ചികിത്സ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിന് ഡോക്ടര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

പണം കിട്ടിയാല്‍ മാത്രമെ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍ ഉറപ്പിച്ച് പറഞ്ഞതോടെ യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശനുസരണം യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തി മൂവായിരം രൂപ കൈക്കൂലി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം പൊലീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Post a Comment

Previous Post Next Post