(www.kl14onlinenews.com)
(July -03-2023)
ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്കൂളിൽ
ബദിയടുക്ക:
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടന്നു വരുന്ന 'കലാലയജ്യോതി' എന്ന പരിപാടിയുടെ ഭാഗമായി ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്കൂളിൽ 'ഉണർവ്വ്' - എന്ന പേരിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി മിനി. സ്വാഗതവും സി. പി. ഓ. വിജയൻ നന്ദിയും പറഞ്ഞു.
കാസറഗോഡ് സൈബർ സെൽ എസ് ഐ, പി രവീന്ദ്രൻ ക്ലാസ്സെടുത്തു.
സ്കൂൾ എസ്. പി. സിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
Post a Comment