കാസർകോട് സ്‌കൂളിന് സമീപം മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(July -03-2023)

കാസർകോട് സ്‌കൂളിന് സമീപം മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കാസർകോട് : കനത്ത മഴയിലും കാറ്റിലും പുത്തിഗെയിൽ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. അംഗഡിമൊഗറിലെ ബി.എം.യൂസഫ് - ഫാത്തിമ സൈനബ ദമ്പതികളുടെ മകളാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരുക്കേറ്റു.

Post a Comment

Previous Post Next Post