സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് സെലക്ഷൻ ക്യാമ്പസ് പോൾ- 2023 അവസാനിച്ചു

(www.kl14onlinenews.com)
(July -16-2023)

സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് സെലക്ഷൻ ക്യാമ്പസ് പോൾ- 2023 അവസാനിച്ചു
ദേളി : സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയർ സെകണ്ടറി സ്കൂൾ ക്യാമ്പസ് പോൾ 2023 അവസാനിച്ചു.തിങ്കളാഴ്ച മുതൽ ആരംഭിച്ച വോട്ടിംഗ് പ്രക്രിയയിൽ മൂന്നാം ക്ലാസ് മുതൽ ഉള്ള 2000 വിദ്യാർത്ഥികൾ വോട്ടിംഗ് രേഖപ്പെടുത്തി.നൂതന രീതിയിൽ ആവിഷ്കരിച്ച വോട്ടിംഗ് സമ്പ്രദായം വിദ്യാർത്ഥികൾക്കിടയിൽ നവ്യാനുഭവമായി.ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് സൗബാൻ ഹെഡ്ബോയ് മുഹമ്മദ് നബ്ഹാൻ ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ഹിഷാം ആർട്ട് സെക്രട്ടറി അബ്ദുൽ ഖാദർ ഇഹ്‌സാൻ ലാംഗ്വേജ് കോഡിനേറ്റർ മുഹമ്മദ് ഹബെൽ  മാഗസിൻ എഡിറ്ററായും ആയും തിരഞ്ഞെടുത്തു. ഗേൾസ് വിഭാഗത്തിൽ ആസിയത് റൗഹ,ഫാത്തിമ ഹന ഹെഡ്ഗേൾ ഫാത്തിമ ശഹ്‌മ ജനറൽ ക്യാപ്റ്റൻ ഖദീജത്ത് ശുഐമ ആർട് സെക്രട്ടറി  ഫാത്തിമ ദിയ പട്ടേൽ ലാംഗ്വേജ് കോർഡിനേറ്റർ അഫ്ര സൈനബ് മാഗസിൻ എഡിറ്ററായും തിരഞ്ഞെടുത്തു.
അഞ്ചുബൂത്തുകളിൽ ആയി ഇരുപത് കൗണ്ടറുകൾ വോട്ടിംഗിന് സജ്ജീകരിച്ചു.ഇലക്ഷന് പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,മാനേജർ എംഎ അബ്ദുൽ വഹാബ്,അക്കാദമിക് കോർഡിനേറ്റർ ഷബീർ.സോഷ്യൽ വിഭാഗം ഹെഡ് പ്രേമവല്ലി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post