വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(July -07-2023)

വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിദിയാണ് വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന ചാലില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post