വൃദ്ധ ദമ്പതികളുടെ കൊലപാതകം: ചെറുമകൻ കുറ്റം സമ്മതിച്ചു,തല വെട്ടിയെടുത്തു

(www.kl14onlinenews.com)
(July -25-2023)

വൃദ്ധ ദമ്പതികളുടെ കൊലപാതകം: ചെറുമകൻ കുറ്റം സമ്മതിച്ചു,തല വെട്ടിയെടുത്തു

തൃശൂർ നായരങ്ങാടിയിൽ മയക്കുമരുന്നിന് അടിമയായ ചെറുമകൻ വയോധികദമ്പതിമാരെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡിൽ പനങ്ങാവിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മകൻ അക്മലി(26)നെ പോലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പൊലീസ് അക്മലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കൊല നടത്തിയ സമയത്തെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് അക്ടമലിൽ നിന്നുണ്ടാകുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കൊല നടത്തിയ ശേഷം ജമീലയുടെ ആഭരണങ്ങളുമെടുത്ത് സ്ഥലം വിടാനായിരുന്നു അക്മലിൻ്റെ പദ്ധതി. എന്നാൽ അതിനിടയിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ മുത്തച്ഛനും മുത്തശ്ശിയും പണം നൽകാത്തതും തൻ്റെ കാര്യങ്ങളിൽ അനാവശ്യമായി കയറി ഇടപെടുന്നതും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. അബ്ദുള്ളയും ജമീലയും വീട് മാറാൻ പോകുന്നുവെന്ന ചിന്തയും പ്രതിയിൽ പ്രതികാരം വളർത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

നാടിനെ നടുക്കിയ സംഭവം നടന്നത് തിങ്കളാഴ്‌ച പുലർച്ചെയാണ്. കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൻ നൗഷാദ് പ്രഭാതഭക്ഷണവുമായി വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകവിവരം അറിഞ്ഞത്. ഇരുനിലകളുള്ള വീട്ടിൽ താഴത്തെ മുറികളിലായിരുന്നു ഇരു മൃതദേഹങ്ങളും കിടന്നിരുന്നു. ജമീലയുടെ മൃതദേഹത്തിൻ്റെ കഴുത്ത് അറത്തുമാറ്റിയ നിലയിലായിരുന്നു എന്നാണ് വിവരം. തല വെട്ടിമാറ്റി വീട്ടിലെ കോണിപ്പടിയിലാണ് വച്ചിരുന്നത്. ജമീലയോട് പ്രതിക്ക് അതിയായ പകയുണ്ടായിരുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നതും. പ്രതി കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി വീട്ടിൽനിന്ന്‌ പൊലീസ് കണ്ടെടുത്തിരുന്നു. അതിക്രൂരമായ നിലയിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട അബ്ദുള്ളയുടെയും ജമീലയുടെയും മകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് അക്മൽ. നിമിതയുടെ ആദ്യ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് പുനർ വിവാഹം ചെയ്തിരുന്നു. ആ സമയത്ത് കുട്ടിയായ അക്മലിനെ അബ്ദുള്ളയും ജമീലയും തങ്ങളോടൊപ്പം നിർത്തുകയായിരുന്നു. ഇഗരവരും ഒരു കുറവുമറിയിക്കാതെയാണ് അക്മലിനെ വളർത്തിയത്. എന്നാൽ അക്മല പഠനത്തിനായി ബംഗളൂരുവിൽ പോയതോടെ മയക്കുമരുന്നിന് അടിമയായി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് പഠനം പൂർത്തിയാക്കാതെ നാട്ടിൽ തിരിച്ചെത്തിയ അക്മൽ മുത്തുച്ഛനോടും മുത്തശ്ശിയോടും പണം വാങ്ങുന്നത് പതിവാക്കി. ഈ പണത്തിന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക അജ്മലിൻ്റെ പതിവ് രീതിയായിരുന്നു എന്നാണ് അയൽവാസികളും പറയുന്നത്.

വീട്ടിൽ ഇടയ്ക്കിടെ പ്രശ്‌നമുണ്ടാക്കുമായിരുന്ന അക്മലിനെ കഴിഞ്ഞ വർഷം തിരൂരിലെ പുനരധിവാസകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നുമാസംമുൻപാണ് ചികിത്സ കഴിഞ്ഞെത്തിയത്. മയക്കുമരുന്ന് ഉപയോഗം നിർത്തിയതോടെ അക്മലിൻ്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു. പിന്നീട് സ്വകാര്യ ബാങ്കിൽ ജോലിക്ക് കയറിയ അക്മൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്ന് ബന്ധുക്കൾ കരുതി. എന്നാൽ കുറച്ചു ദിവസത്തെ ശാന്തതയ്ക്കു ശേഷം അക്മൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പ്രശ്നങ്ങൾ രൂക്ഷസമായതോടെ തങ്ങൾക്ക് ചെറുമകനൊപ്പം നിൽക്കാൻ കഴിയില്ലെന്ന് അബ്ദുള്ളയും ജീമീലയും മക്കളായ നൗഷാദിനേയും നിമിതയേയും അറിയിച്ചിരുന്നു. തുടർന്ന് തൻ്റെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകാൻ മകൻ നൗഷാദ് ഞായറാഴ്‌ച വൈകീട്ട് വന്നിരുന്നു. പക്ഷേ ചെറുമകനെ കളഞ്ഞിട്ടു പോകാൻ ഇവർ മടികാണിച്ചു. നൗഷാദ് പോയി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് വിവരം.

Post a Comment

Previous Post Next Post