(www.kl14onlinenews.com)
(July -05-2023)
ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചുനീക്കി,വീഡിയോ
ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച പ്രവേഷ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ ഭാഗങ്ങൾ മധ്യപ്രദേശ് ഭരണകൂടം ബുധനാഴ്ച പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ ആദിവാസി തൊഴിലാളിയുടെ ദേഹത്ത് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തിൽ പ്രതിഷേധം ആളിക്കത്തിയതിനെതുടർന്ന് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്.
ബുധനാഴ്ച ജെസിബി മെഷീനും നിരവധി ഉദ്യോഗസ്ഥരും പോലീസുകാരും ശുക്ലയുടെ വീട്ടിലെത്തി അനധികൃത കൈയേറ്റം ആരോപിച്ച് വസ്തുവിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു.
സംഭവം
ചൊവ്വാഴ്‌ച പലേ കോൾ എന്ന തൊഴിലാളിയെ മൂത്രമൊഴിക്കുന്ന പ്രവേഷ് ശുക്ലയുടെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പ്രതികളെ വെറുതെ വിടില്ലെന്നും അവന് കർക്കശമായ ശിക്ഷ നൽകുമെന്നും പറഞ്ഞു.
"അവൻ മനുഷ്യത്വത്തെ കളങ്കപ്പെടുത്തുകയും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യുകയും ചെയ്തു, ഇത് കഠിനമായ ശിക്ഷ പോലും മതിയാകാത്ത കുറ്റകൃത്യമാണ്, എന്നാൽ പ്രതിക്ക് കടുത്ത ശിക്ഷ നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവർക്കും ഒരു ധാർമ്മിക പാഠമായിരിക്കണം, ഞങ്ങൾ അവനെ വെറുതെ വിടില്ല." ഈ പ്രവർത്തി മനുഷ്യരാശിയുടെ ഹീനവും അപലപനീയവും മാനവികതയ്ക്ക് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
Post a Comment