വന്ദേഭാരത് എക്സ്പ്രസിന് ഇനി കാവി നിറം; മാറ്റത്തിനൊരുങ്ങി റെയിൽവേ

(www.kl14onlinenews.com)
(July -08-2023)

വന്ദേഭാരത് എക്സ്പ്രസിന് ഇനി കാവി നിറം; മാറ്റത്തിനൊരുങ്ങി റെയിൽവേ
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ റെയിൽവേ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.
പുതിയ പെയിന്റ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോച്ചുകൾ എന്ന പേരിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ​നിറങ്ങൾ പെയിന്റ് ചെയ്ത ട്രെയിൻ കോച്ചിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. ചില റെയിൽ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ വ്യാപകമായി ​പ്രചരിച്ചത്.

നിലവിൽ 26 വന്ദേഭാരത് എക്സ്പ്രസുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ നിറംമാറ്റുന്നതിനുള്ള കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല. വെള്ളനിറത്തിലുള്ള കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് വൃത്തിയായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് നിറം മാറ്റുന്നതിന് ന്യായമായി പറയുന്നത്.

Post a Comment

Previous Post Next Post