കെ.കുഞ്ഞിരാമനെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത് സന്ദേശം ലൈബ്രറി

(www.kl14onlinenews.com)
(July -08-2023)

കെ.കുഞ്ഞിരാമനെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത് സന്ദേശം ലൈബ്രറി
കാസർകോട് :വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏറ്റവും നല്ല വായനക്കാരനായി കെ.കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. മൊഗ്രാൽ പുത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാണ് കുഞ്ഞിരാമൻ . മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. വായന ഒരു നിക്ഷേപമായി ജീവിതത്തിൽ പകർത്തിയ കുഞ്ഞിരാമൻ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആത്മകഥ, മാർക്സിയൻ ചിന്തകൾ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അതിൽപ്പെടുന്നു. മലയാള ത്തിലെ മിക്ക ദിപത്രങ്ങളും എന്നും വായിക്കുക എന്നത് ഒരു ലഹരിയാണ് അദ്ദേഹത്തിന് .സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു. സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ വീട്ടിലെത്തി കുഞ്ഞിരാമനെ മൊമന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി സന്ദേശം സലീം ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സുലൈമാൻ തോരവളപ്പ് , നാസർ ചൗക്കി, ഹാരിസ് ബള്ളൂർ.എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post