ബംഗാള്‍ തെരഞ്ഞെടുപ്പ്: വ്യാപക അക്രമങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു

(www.kl14onlinenews.com)
(July -08-2023)

ബംഗാള്‍ തെരഞ്ഞെടുപ്പ്: വ്യാപക അക്രമങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ തുടര്‍ന്ന് മരണസംഖ്യ 14 ആയി. അഞ്ച് മണി വരെ 66.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാപക അക്രമങ്ങളാണ് പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമത അക്രമികള്‍ക്കും, കൈയ്യേറ്റക്കാര്‍ക്കും ബംഗാളില്‍ സംരക്ഷണമൊരുക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക് ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ബാലറ്റില്‍ അല്ല വെടിയുണ്ടയിലാണ് വിശ്വസിക്കുന്നത്. തൃണമൂല്‍ ഗുണ്ടകള്‍ക്ക് അടക്കം സുരക്ഷിത വലിയമൊരുക്കുന്നത് മമത ബാനര്‍ജിയാണെന്നും പ്രമാണിക് ആരോപിച്ചു. കേന്ദ്ര സേനയെ വേണ്ടത്ര വിന്യസിച്ചില്ലെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനാവശ്യമായി തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്താമെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രമാണിക് പറഞ്ഞു.അതേസമയം സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയിച്ചിരിക്കുകയാണ്.

പലയിടത്തും കേന്ദ്ര സേനകളെ വിന്യസിച്ചില്ലെന്നാണ് മജുംദാര്‍ ആരോപിക്കുന്നത്. 17 ജില്ലകളില്‍ കള്ള വോട്ട്, ബൂത്ത് പിടിച്ചെടുക്കല്‍, എന്നിവ നടന്നതായി മജുംദാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തിന് കാരണക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നും, ഗവര്‍ണര്‍ക്കും അതില്‍ പങ്കുണ്ടെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മുര്‍ഷിദാബാദിലെ അക്രമത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post