വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: 15 പേര്‍ക്ക് പരിക്ക്

(www.kl14onlinenews.com)
(July -21-2023)

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: 15 പേര്‍ക്ക് പരിക്ക്
വയനാട് :
സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. രാവിലെ എട്ടു മണിക്ക് ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലാണ് സംഭവം. സീതാമൗണ്ടില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റ 15 പേരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Post a Comment

Previous Post Next Post