WTC Final: തീയായി ബോളണ്ട്, കോഹ്ലിയും ജഡേജയും വീണു, ഇന്ത്യ പ്രതിരോധത്തിൽ,220/8

(www.kl14onlinenews.com)
(Jun-11-2023)

WTC Final: തീയായി ബോളണ്ട്, കോഹ്ലിയും ജഡേജയും വീണു,
ഇന്ത്യ പ്രതിരോധത്തിൽ,220/8

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസാന ദിനം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വിരാട് കോഹ്‍ലിയും ആൾറൗണ്ടർ രവീന്ദ്ര ജദേജയും പുറത്തായതോടെ ഇന്ത്യ പരാജയഭീതിയിൽ. 60 ഓവർ പിന്നിട്ടപ്പോൾ 8 വിക്കറ്റിന് 220/8 എന്ന നിലയിലാണ് ഇന്ത്യ. ജയിക്കാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 224 റൺസ് കൂടി വേണം.

കഴിഞ്ഞ ദിവസം 44 റൺസുമായി ക്രീസിലുണ്ടായിരുന്ന കോഹ്‍ലി അഞ്ച് റൺസ് കൂട്ടിച്ചേത്തപ്പോഴേക്കും മടങ്ങി. ബോളണ്ടിന്റെ പന്തിൽ സ്മിത്ത് പിടികൂടുകയായിരുന്നു. 78 പന്ത് നേരിട്ട് 49 റൺസായിരുന്നു താരത്തിന്റെ സംഭാവന. ശേഷമെത്തിയ രവീന്ദ്ര ജദേജയെ റൺസെടുക്കും മുമ്പെ മടക്കി ബോളണ്ട് ഇന്ത്യക്ക് ഇരട്ട പ്രഹരമേൽപിച്ചു.
46 റൺസുമായി അജിൻക്യ രഹാനെയും പുറത്തായി 23 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതുമാണ് ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ (43), ശുഭ്മാൻ ഗിൽ (18), ചേതേശ്വർ പൂജാര (27) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ ​ഓരോ വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഡിക്ലയർ ചെയ്തതോടെ 444 റൺസ് വിജയലക്ഷ്യമാണ് ആസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ചത്. 66 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്ന അ​ല​ക്സ് കാ​രി​യാ​ണ് ആ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാം ഇ​ന്നി​ങ്സ് ടോ​പ് സ്കോ​റ​ർ. മാ​ർ​ന​സ് ല​ബൂ​ഷെയ്നെ (41) ത​ലേ​ന്ന​ത്തെ സ്കോ​റി​ൽ ഉ​മേ​ഷ് യാ​ദ​വ് ചേ​തേ​ശ്വ​ർ പു​ജാ​ര​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. 124ൽ ​അ​ഞ്ചാം വി​ക്ക​റ്റ്. 25 റ​ൺ​സെ​ടു​ത്ത കാമറൂൺ ഗ്രീ​നി​നെ ബൗ​ൾ​ഡാ​ക്കി ര​വീ​ന്ദ്ര ജ​ദേ​ജ 167ൽ ​ഓ​സീ​സി​ന്റെ ആ​റാം വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത് ഇ​ന്ത്യ​ക്ക് ആ​വേ​ശ​മേ​കി. പ​ക​ര​മെ​ത്തി​യ​ത് മി​ച്ച​ൽ സ്റ്റാ​ർ​ക്. കാ​രി​യും സ്റ്റാ​ർ​കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം ചെ​യ്ത​തോ​ടെ ലീ​ഡ് കു​തി​ച്ചു.

ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ സ്കോ​ർ 201ൽ ​എ​ത്തി​യി​രു​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ സ്റ്റാ​ർ​കും കാ​രി​യും ചേ​ർ​ന്ന് ലീ​ഡ് 400ഉം ​ക​ട​ത്തി മു​ന്നോ​ട്ടു​പോ​യി. 41 റ​ൺ​സെ​ടു​ത്ത സ്റ്റാ​ർ​ക്കി​നെ മു​ഹ​മ്മ​ദ് ഷ​മി, വി​രാ​ട് കോ​ഹ് ലി​യെ ഏ​ൽ​പ്പി​ക്കു​മ്പോ​ൾ ഓ​സീ​സ് ഏ​ഴി​ന് 260. പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സെ​ത്തി. 270ൽ ​ക​മ്മി​ൻ​സി​നെ (5) ന​ഷ്ട​മാ​യ​പ്പോ​ൾ 443 റ​ൺ​സ് ലീ​ഡി​ൽ ആ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നി​ങ്സ് ഡി​ക്ല​യ​ർ ചെ​യ്തു. ഇ​ന്ത്യ​ക്കാ​യി ജ​ദേ​ജ മൂ​ന്നും ഷ​മി​യും ഉ​മേ​ഷും ര​ണ്ട് വീ​ത​വും സി​റാ​ജ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Post a Comment

Previous Post Next Post