WTC Final: ‘പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് വട്ട പൂജ്യം’; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം

(www.kl14onlinenews.com)
(Jun-10-2023)

WTC Final: ‘പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് വട്ട പൂജ്യം’; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം
കറാച്ചി :
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തന്ത്രങ്ങളില്‍ പരിശീലകന്‍ രാഹൂല്‍ ദ്രാവിഡിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ബാസിത് അലി.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാസിത് അലി ദ്രാവിഡിന്റെ പോരായ്മകള്‍ വ്യക്തമാക്കിയത്. അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരൊഴികെയുള്ള താരങ്ങള്‍ ക്ഷീണതരായിരുന്നെന്നും ബാസിത് പറഞ്ഞു.

“ഞാന്‍ ഒരു വലിയ രാഹുല്‍ ദ്രാവിഡ് ആരാധകനാണ്, എപ്പോഴും അതെ, തുടരുകയും ചെയ്യും. അദ്ദേഹം ഒരു ക്ലാസ് പ്ലെയറാണ്, ഇതിഹാസം. പക്ഷെ ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹം വട്ടപ്പൂജ്യമാണ്,” ബാസിത് വിമര്‍ശിച്ചു.

“നിങ്ങള്‍ ഇന്ത്യയില്‍ ടേണിങ് പിച്ചുകള്‍ ഒരുക്കി. ഈ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കുക. ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ സമാനമായ പിച്ചുകള്‍ ഉണ്ടായരുന്നോ, അവര്‍ക്ക് ബൗണ്‍സുള്ള പിച്ചുകളായിരുന്നില്ലേ, അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിനറിയാം,” ബാസിത് കൂട്ടിച്ചേര്‍ത്തു.

WTC Final 2023: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തന്ത്രങ്ങളില്‍ പരിശീലകന്‍ രാഹൂല്‍ ദ്രാവിഡിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം ബാസിത് അലി.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാസിത് അലി ദ്രാവിഡിന്റെ പോരായ്മകള്‍ വ്യക്തമാക്കിയത്. അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരൊഴികെയുള്ള താരങ്ങള്‍ ക്ഷീണതരായിരുന്നെന്നും ബാസിത് പറഞ്ഞു.

ഞാന്‍ ഒരു വലിയ രാഹുല്‍ ദ്രാവിഡ് ആരാധകനാണ്, എപ്പോഴും അതെ, തുടരുകയും ചെയ്യും. അദ്ദേഹം ഒരു ക്ലാസ് പ്ലെയറാണ്, ഇതിഹാസം. പക്ഷെ ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹം വട്ടപ്പൂജ്യമാണ്, ബാസിത് വിമര്‍ശിച്ചു.

നിങ്ങള്‍ ഇന്ത്യയില്‍ ടേണിങ് പിച്ചുകള്‍ ഒരുക്കി. ഈ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കുക. ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ സമാനമായ പിച്ചുകള്‍ ഉണ്ടായരുന്നോ, അവര്‍ക്ക് ബൗണ്‍സുള്ള പിച്ചുകളായിരുന്നില്ലേ, അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിനറിയാം, ബാസിത് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post