കേരളം മുഴുവന്‍ വ്യാപിച്ച് കാലവര്‍ഷം; 5 ദിവസം ഇടിയോട് കൂടിയ മഴ

(www.kl14onlinenews.com)
(Jun-10-2023)

കേരളം മുഴുവന്‍ വ്യാപിച്ച് കാലവര്‍ഷം; 5 ദിവസം ഇടിയോട് കൂടിയ മഴ
കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂണ്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) സ്ഥിതി ചെയ്യുകയാണ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടല്‍ ന്യുന മര്‍ദ്ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതി ശക്തമായ ന്യുന മര്‍ദ്ദമായി ( Well Marked Low Pressure Area) ശക്തി പ്രാപിച്ചെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

10-06-2023 മുതല്‍ 14-06-2023 വരെ: കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

10-06-2023:  മധ്യ-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 135 മുതല്‍ 145 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. രാത്രിയോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെയും മാറി വരുവാന്‍ സാധ്യത.

വടക്ക്-കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

ഗുജറാത്ത് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-06-2023 മുതല്‍ 14-06-2023 വരെ: ഗുജറാത്ത് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-06-2023: മധ്യ-കിഴക്കന്‍  അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള  മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. 11-06-2023 ന്  വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 145  മുതല്‍ 155 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. 

12-06-2023: വടക്ക്-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 140 മുതല്‍ 150 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.12-06-2023 വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍  135 മുതല്‍ 145 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയും മാറി വരുവാന്‍ സാധ്യത.

13-06-2023: വടക്ക്-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള വടക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ  അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 135 മുതല്‍ 145 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. 13-06-2023 ന്  വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍  125 മുതല്‍ 135 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെയും മാറി വരുവാന്‍ സാധ്യത.

14-06-2023: വടക്ക്-കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള വടക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. 14-06-2023 ന്  വൈകിട്ടോടെകാറ്റിന്റെ വേഗത ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 105 മുതല്‍ 115 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെയും മാറി വരുവാന്‍ സാധ്യത.

അറബിക്കടലിന്റെ മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

Post a Comment

Previous Post Next Post