ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗ സംഘത്തെ ഹമദ് എയർപോർട്ടിൽ നിന്ന് പിടികൂടി

(www.kl14onlinenews.com)
(June-25-2023)

ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗ സംഘത്തെ ഹമദ് എയർപോർട്ടിൽ നിന്ന് പിടികൂടി

ദോഹ:രാജ്യത്തെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. രാജ്യം വിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഹമദ് വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്.

ജ്വല്ലറിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ മനസിലാക്കിയതു മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളുമായി രാജ്യം വിടാനായി താമസ സ്ഥലത്ത് നിന്ന് യാത്ര തിരിച്ച് വിമാനത്താവളത്തില്‍ എത്തുന്നതു വരെ പ്രതികളുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് തൊണ്ടിമുതല്‍ ഉള്‍പ്പെടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരാണ് എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ നിരീക്ഷിക്കുന്നതു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെയുള്ള ദൃശ്യങ്ങളുടെ വിഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post