ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

(www.kl14onlinenews.com)
(Jun-12-2023)

ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി: ദുരൂഹതയാരോപിച്ച് ബന്ധുക്കൾ
കണ്ണൂർ :
കണ്ണൂരിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പിണറായി സ്വദേശിനിയായ മേഘ മനോഹരനെ (24)യാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് ക്ണടെത്തിയതെങ്കിലും മരണത്തിൽ സംശയമുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഭർതൃ വീട്ടിൽ യുവതി സ്ഥിരമായി പീഡനത്തിന് ഇരയാകുമായിരുന്നു എന്ന ആരോപണവും അവർ ഉയർത്തിയിട്ടുണ്ട്.

നാലാംമൈൽ അയ്യപ്പമഠത്തിന് സമീപം ഭർതൃവീട്ടിൽ വച്ചാണ് യുവതി മരണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് മേഘയെ തൂങ്ങിമരിച്ച നിലയിൽ ഭർത്താവിൻ്റെ വീട്ടിൽ കണ്ടെത്തിയത്. തുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ മേഘയെ ഉടൻ തന്നെ അഴിച്ചിറക്കി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മേഘയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്.

കതിരൂരിൽ ഫിറ്റ്‌നസ് ട്രെയിനറായ സച്ചിൻ്റെ ഭാര്യയാണ് മേഘ. കഴിഞ്ഞ ദിവസം മേഘ കണ്ണൂരിൽ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അതിനുശേഷം മടങ്ങിവന്നതിനു പിന്നാലെയാണ് സംഭവം. രണ്ടു മാസം മുൻപാണ് മേഘയുടെ വിവാഹം കഴിഞ്ഞത്. അതേസമയം വിവാഹം കഴിഞ്ഞതിനു പിന്നാലെ യുവതി ഭർതൃ വീട്ടിൽ നേരിട്ടത് കൊടും പീഡനമാണെന്ന് വ്യക്തമാക്കി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവതി ഭർതൃവീട്ടിൽ നിരന്തരം മർദ്ദനത്തിന് ഇരയാകാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

പടന്നക്കര വിഒപി മുക്കിന് സമീപം സൗപർണികയിൽ ടി മനോഹരൻ്റെയും രാജവല്ലിയുടെയും മകളാണ് മേഘ. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു മേഘയും സച്ചിനുമായുള്ള വിവാഹം നടന്നത്. യുവതിയുടെ ജേമാലിയോട് ഭർതൃ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു എന്നും യുവതിയുടെ ബന്ധുകകൾ പറയുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വമഷണം വേണമെന്നുമാണ് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ശരിയായ അന്വേഷണം നടന്നാൽ ഗാത്രമേ മരണത്തിനു പിന്നിലുള്ള യാഥാർത്ഥ്യം പുറത്തു വരികയുള്ളു എന്നും കാട്ടി യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കതിരൂർ പൊലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ കതിരൂ‌ർ പൊലീസ് കേസെടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post