(www.kl14onlinenews.com)
(June-24-2023)
ഇന്ത്യൻ ഹാജിമാരും ഒരുങ്ങി; നാളെ മിനയിലേക്ക് നീങ്ങും,
മക്ക:ഇന്ത്യൻ ഹാജിമാരും ഒരുങ്ങി; നാളെ മിനയിലേക്ക് നടന്നു നീങ്ങും
ഹജിന്റെ പ്രധാന സ്ഥലങ്ങളായ അറഫയിലും മുസ്ദലിഫയിലും കനത്ത ചൂട്. വ്യാഴാഴ്ച 45 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെളിപ്പെടുത്തി. മക്ക, മദീന എന്നിവയുൾപ്പെടെ സൗദിയുടെ പ്രദേശങ്ങളിൽ താപനില എൻസിഎം അവലോകനം ചെയ്തു.
മക്ക, മദീന, മിന എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും താപനില 44 ഡിഗ്രി സെൽഷ്യസിനു സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ നഗരമായ അബ്ഹയിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
വരാനിരിക്കുന്ന ഹജ് സീസണിൽ മക്കയിലെയും മദീനയിലെയും കാലാവസ്ഥയും പ്രവചിച്ചു. മക്ക പകൽ സമയത്ത് താരതമ്യേന ചൂടും വരണ്ടതും രാത്രിയിൽ മിതവും ആയിരിക്കും. മക്കയിലെ കൂടിയ താപനില 43.6-45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഹജ് സീസണിൽ മദീനയിൽ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29.3 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
Post a Comment