മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ വിദ്യയുടെ അറസ്റ്റില്ല; അന്വേഷണം പ്രതിസന്ധിയില്‍

(www.kl14onlinenews.com)
(Jun-18-2023)

മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ വിദ്യയുടെ അറസ്റ്റില്ല; അന്വേഷണം പ്രതിസന്ധിയില്‍
പാലക്കാട് :വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണം പ്രതിസന്ധിയില്‍. കേസ് അഗളി പൊലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ഇടപെടലില്ലെന്നാണ് ആക്ഷേപം. വിദ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്റ്റുണ്ടാകരുതെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശമുണ്ട്.

വിദ്യ ബയോഡേറ്റ സമര്‍പ്പിച്ച കോളജിലും മഹാരാജാസിലുമെത്തി രേഖകള്‍ പരിശോധിച്ചത് മാത്രമാണ് അന്വേഷണ പുരോഗതിയായി പറയുന്നത്. വ്യാജരേഖ നിര്‍മിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിദ്യയെ കണ്ടെത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ എന്നതാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ചയാണ് വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

Post a Comment

Previous Post Next Post