കർണാടക സ്കൂൾ സിലബസ്: സവർക്കറിനെക്കുറിച്ചുള്ള കവിത പുറത്ത്, നെഹ്‌റുവിന്റെ കത്ത് വീണ്ടും പാഠപുസ്തകങ്ങളിൽ

(www.kl14onlinenews.com)
(Jun-18-2023)

കർണാടക സ്കൂൾ സിലബസ്: സവർക്കറിനെക്കുറിച്ചുള്ള കവിത പുറത്ത്, നെഹ്‌റുവിന്റെ കത്ത് വീണ്ടും പാഠപുസ്തകങ്ങളിൽ
ബെംഗളൂരു: ബിജെപി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിന് പിന്നാലെ, കർണാടക സ്‌കൂളുകളിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങൾ കോൺഗ്രസ് സർക്കാർ ഒഴിവാക്കി. പകരം സാവിത്രിഭായ് ഫൂലെ, ചക്രവർത്തി സുലിബെലെ, ജവഹർലാൽ നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ, ബിആർ അംബേദ്കറെക്കുറിച്ചുള്ള കവിതകൾ എന്നിവ പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കുകയും ചെയ്യും. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിർബന്ധമാക്കി.കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 'കഴിഞ്ഞ വർഷം മുൻ ബിജെപി സർക്കാർ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയോ, ഞങ്ങൾ അവയെല്ലാം തിരികെ കൊണ്ടുവന്നു, അത്രമാത്രം' മന്ത്രി പറഞ്ഞു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ കന്നഡ, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാകും ഈ പരിഷ്‌ക്കരണങ്ങൾ ഉൾപ്പെടുക.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഈ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതിനാൽ കൂട്ടിച്ചേർക്കുന്ന അധ്യായങ്ങൾ അനുബന്ധ പാഠങ്ങളായി പഠിപ്പിക്കും. ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പാഠപുസ്തക പരിഷ്‌കരണം നടത്തുന്നതെന്നും പത്ത് ദിവസത്തിനകം അനുബന്ധ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

ബിജെപി സർക്കാർ നടപ്പാക്കിയ വിവാദ നിർബന്ധിത മതപരിവർത്തന നിരോധന നിയമവും കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. നിർബന്ധിച്ചു മതംമാറ്റിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

Post a Comment

Previous Post Next Post