(www.kl14onlinenews.com)
(Jun-12-2023)
മേൽപറമ്പ:
ചന്ദ്രഗിരി ഗവർമെന്റ് ഹയർ സെക്കറന്ററി സ്കൂളിൽ നിന്നും + 2 ന് ജില്ലയിലെ തന്നെ മികച്ച വിജയം കാഴ്ചവെച്ച റിദാ ഫാത്തിമക്കും (1200 ൽ - 1199 ) ഫാത്തിമത്ത് ഷംഹ അഷറഫ് കല്ലട്ര,(1200-1189) എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ , പ്രാപ്തി, സ്നേഹ, കദീജത്ത് അപ്ന ,
ഫാത്തിമത്ത് ജുമൈല , ഫാത്തിമ സാനിയ എസ് കെ., മറിയം റഫ റാഷ്മി, ഫാത്തിമത്ത് ഹിബ എം.കെ., പ്രാർത്ഥന എ., ദർശന വിജയൻ , ഫാത്തിമത്ത് ഷർമീന, എന്നിവർക്കും ദേശീയ തലത്തിൽ ഇൻസ് ഫെയർ അവാർഡ് നേടിയ അപ്രീന അൽതാഫിനും ചന്ദ്രഗിരി ഗവ ഹയർ സെക്കന്ററി സ്കൂൾ , പി ടി എ.എസ് എം സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ഉദ്ഘാടകൻ കല്ലട്ര മാഹിൻ ഹാജി, നമ്മുടെ ദേശത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ കൂടുതൽ ജാഗരൂകരായി ശ്രദ്ധയൂന്നി പഠിച്ചാൽ വരുംകാലങ്ങളിലും മെച്ചപ്പെട്ട നിലയിൽ വിജയ നിലവാരം ഉയർത്താൻ കഴിയുമെന്നും, കേവല വിജയത്തിനപ്പുറം ഉന്നത പഠനത്തിന് അനുയോജ്യമാകുന്ന രീതിയിൽ കഠിന പ്രയത്നത്തിലൂടെ മെച്ചപ്പെട്ട മാർക്കോട് കൂടി പഠിച്ചാൽ മാത്രം തുടർ വിദ്യാഭ്യാസത്തിന് സാദ്ധ്യതയുളളുവെന്നും, അതിനായി രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പിടിഎയും അദ്ധ്യാപിക - അദ്ധ്യാപകന്മാരും സംയുക്തമായി പരിശ്രമിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
നസീർ കുവ്വത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് കോളിയടുക്കം, ഉഷ ടീച്ചർ, ഹംസ എം.എം, വിജയൻ മാസ്റ്റർ, സൈഫുദ്ദീൻ കെ. മാക്കോട്, ഹാരിഫ് കല്ലട്ര, ഹസ്സൻ കുട്ടി, എന്നിവർ സംസാരിച്ചു , പ്രിസിപ്പാൾ മാർജിൻ സ്വാഗതവും, സലാം കൈനോത്ത് നന്ദിയും പ്രകാശിപ്പിച്ചു
Post a Comment