(www.kl14onlinenews.com)
(Jun-10-2023)
ന്യൂയോർക്ക് : ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനത്തെ സർക്കാർ അതീവപ്രാധാന്യത്തോടെ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘മുൻസമ്മേളനങ്ങളിലെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ സംവിധാനം ഒരുക്കി. റവന്യുവകുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉന്നയിക്കാൻ പ്രവാസി മിത്രം പോർട്ടൽ നടപ്പാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്. പ്രവാസികളുടെ വിവരശേഖരണത്തിനു ഡിജിറ്റൽ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണ്’’– മുഖ്യമന്ത്രി വ്യക്തമാക്കി. ലോകകേരളസഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. 11ന് യുഎസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്‌പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമാ ഡോ.എം. അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിക്കും.
Post a Comment