3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനഃസ്ഥാപിച്ച് യുഎഇ

(www.kl14onlinenews.com)
(Jun-15-2023)

3 മാസ കാലാവധിയുള്ള
വിസിറ്റ് വിസ പുനഃസ്ഥാപിച്ച് യുഎഇ
അബുദാബി : യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90 ദിവസ വീസ അറിയപ്പെടുക. ഇനി 30, 60, 90 ദിവസ കാലാവധിയുള്ള വീസ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ടൂറിസം കമ്പനികളിലൂടെ നൽകിയിരുന്ന 30, 90 ദിവസ കാലാവധിയുള്ള വീസയിൽ 90 ദിവസത്തെ വീസ നിർത്തലാക്കിയാണ് പകരം 60 ദിവസത്തെ വീസ പ്രാബല്യത്തിൽ വരുത്തിയത്. ഇതേസമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങൾക്ക് 3 മാസത്തെ വീസ തുടർന്നും ലഭിച്ചിരുന്നു. നിലവിൽ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള കാലയളവിലേക്ക് വീസ എടുക്കാൻ അവസരമുണ്ട്.

അവരവരുടെ സൗകര്യം അനുസരിച്ച് 48/96 മണിക്കൂർ വീസ, 14/30/60/90 ദിവസ കാലാവധിയുള്ള വീസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇടയ്ക്കിടെ വന്നു പോകാൻ ആഗ്രഹിക്കുന്നവർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഉണ്ട്. സന്ദർശക വീസ കാലാവധി തീർന്നാൽ രാജ്യം വിടാതെ തന്നെ ഒരു മാസത്തേക്കു വീസ പുതുക്കാം.

വീസ എടുത്ത ഏജന്റ് മുഖേന പരമാവധി 120 ദിവസം വരെ വീസ പുതുക്കാനാണ് അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കുന്നവർ അസ്സൽ പാസ്പോർട്ടും മതിയായ ഫീസും സഹിതം അതത് ട്രാവൽ, ടൂറിസം ഏജന്റിനെ സമീപിക്കാം. പാസ്പോർട്ട് പകർപ്പ്, കളർ ഫോട്ടോ എന്നിവയ്ക്കൊപ്പം മതിയായ ഫീസും നൽകി അപേക്ഷിക്കാം. 2–5 ദിവസത്തിനകം വീസ ലഭിക്കും.

സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബത്തെ കൊണ്ടുവരാൻ 8000 ദിർഹം ശമ്പളവും സ്വന്തം പേരിൽ പാർപ്പിടവും വേണം 

ദുബായ്∙ വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.

 പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വീസയ്ക്കായി അപേക്ഷിച്ച മലയാളിയുടെ അപേക്ഷ നിരസിച്ചാണ് പുതിയ നിബന്ധനയെക്കുറിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതർ വിശദീകരിച്ചത്. അപേക്ഷകന്റെ ശമ്പളം 8250 ദിർഹമായതിനാലാണ് പേരക്കുട്ടിയുടെ വീസ അപേക്ഷ നിരസിച്ചത്.

ഇതേസമയം റസിഡൻസ് വീസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യം വേണമെന്ന നിലവിലെ നിയമത്തിൽ മാറ്റമില്ല. മാസത്തിൽ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം. 

ജീവിത പങ്കാളി മരിച്ചതോ വിവാഹമോചിതരോ ആയ സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ റസിഡൻസ് വീസയിൽ കൊണ്ടുവരാം. ഒരു വർഷ കാലാവധിയുള്ള ഈ വീസ തുല്യ കാലയളവിലേക്കു പുതുക്കാം. 

സന്ദർശക വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്കു മാറ്റാനും അനുമതിയുണ്ട്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു താഴെയുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന റസിഡൻസ് വീസ നിയമം ബാധകമായിരിക്കും.

Post a Comment

Previous Post Next Post