(www.kl14onlinenews.com)
(Jun-09-2023)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ:
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് എതിരെ വ്യക്തമായ മേൽക്കൈ നേടി ഓസ്‌ട്രേലിയ. ഓവലിൽ ഇന്ത്യ 296 റൺസിന് പുറത്തായതോടെ ഓസ്‌ട്രേലിയ 173 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിൽ ഓസീസ് 469 റൺസ് നേടിയപ്പോൾ രണ്ടാം ദിനം പ്രതീക്ഷയോടെ ക്രീസിലിറങ്ങിയ ഇന്ത്യയുടെ ടോപ്‌ഓർഡർ അപ്പാടെ തകർന്നു.
എന്നാൽ അജിങ്ക്യ രഹാനെ (89), ഷാർദുൽ താക്കൂർ (51), രവീന്ദ്ര ജഡേജ (48) എന്നിവർ ശക്തമായ പോരാട്ടം നടത്തിയെങ്കിലും ആഗ്രഹിച്ച ഫലം കൈവരിക്കാൻ കഴിഞ്ഞില്ല. കോഹ്‌ലി, രോഹിത്, ഗിൽ എന്നിവർ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 83 റൺസിന് 3 വിക്കറ്റ് വീഴ്ത്തി, മിച്ചൽ സ്‌റ്റാർക്ക്, കാമറൂൺ ഗ്രീൻ, സ്കോട്ട് ബോളണ്ട് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 469 റൺസ് എന്ന മികച്ച സ്‌കോറാണ് ഓസ്‌ട്രേലിയ നേടിയത്. ട്രാവിസ് ഹെഡ്, സ്‌റ്റീവ് സ്‌മിത്ത് എന്നിവരുടെ സെഞ്ചുറികളുടെ ബലത്തിലാണ് ഓസീസ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് ഇന്ത്യയ്ക്ക് കൂടുതൽ തലവേദന സൃഷ്‌ടിച്ചു. ട്രാവിസ് ഹെഡ് 174 പന്തിൽ 163 റൺസ് നേടിയപ്പോൾ 121 റൺസാണ് സ്‌മിത്ത് അടിച്ചെടുത്തത്.
Post a Comment