സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് ചെമ്മനാട് സ്വദേശിനി മരിച്ചു

(www.kl14onlinenews.com)
(June-29-2023)

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് ചെമ്മനാട് സ്വദേശിനി മരിച്ചു
കാസര്‍കോട്:
സംസ്ഥാനത്ത് പനി മരണം തുടരുന്നു. കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) ഇന്ന് പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിക്ക് പനി കൂടിയത്. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പനി കുറഞ്ഞില്ല പനി കൂടിയതോടെ ചൊവ്വാഴ്ച്ച വീണ്ടും ആശുപത്രിയിലെത്തി. ഇവിടെ ചികിത്സയിലിരിക്കെ, ഗുരുതരാവസ്ഥയിലായ അശ്വതിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അശ്വതിക്കും ശ്രീജിത്തിനും ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഒടയംചാലിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post