(www.kl14onlinenews.com)
(June-25-2023)
കുതിരയെ ബലം പ്രയോഗിച്ച് പുകവലിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വെച്ചാണ് യുവാക്കൾ കുതിരയെ നിർബന്ധിപ്പിച്ച് പുക വലിപ്പിച്ചത്. കുതിരയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ഭിംബാലിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പിൽ വെച്ചാണ് വീഡിയോ എടുത്തതെന്നാണ് വിവരം. വീഡിയോയിൽ, രണ്ട് പുരുഷന്മാർ കുതിരയെ പിടിക്കുകയും അതിന്റെ ഒരു മൂക്കിലൂടെ പുക ശ്വസിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്
കുതിരയെ ബലമായി പുകവലിപ്പിക്കുന്ന വൈറലായ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. വീഡിയോയിലുള്ളവരെ തിരിച്ചറിയാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ നിങ്ങളുടെ പരിസരത്ത് നടക്കുകയാണെങ്കിൽ ഉടനടി നടപടിയെടുക്കാൻ സമീപത്തായി ഡ്യൂട്ടിയിലുള്ള പൊലീസിനെയോ 112 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും പൊലീസ് ട്വിറ്ററിൽ ആവശ്യപ്പെട്ടു.
അതേസമയം കുതിര നടത്തിപ്പുകാർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ മൃഗത്തെ പിടികൂടിയിട്ടില്ലെന്ന് മൃഗപ്രവർത്തക ഗൗരി മൗലേഖി പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 34 (പരിശോധനയ്ക്കായി പിടിച്ചെടുക്കാനുള്ള അധികാരം) പ്രകാരം കുതിരയെ പിടിച്ചെടുക്കണമെന്നും കസ്റ്റഡിക്കായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നും അവർ ആവശ്യപ്പെട്ടു
Post a Comment