(www.kl14onlinenews.com)
(Jun-02-2023)
ഒഡീഷ ട്രെയിൻ അപകടത്തിൽ 300ഓളം യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കൾ, അപകടത്തിലേക്ക് നയിച്ചതായി പറയപ്പെടുന്ന റെയിൽവേയുടെ സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്‌മകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ബംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ച് വെള്ളിയാഴ്‌ചയുണ്ടായ അപകടത്തിൽ മുന്നോറോളം പേർ മരിക്കുകയും 900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ടിഎംസി
ഒഡീഷയിലെ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജിവെക്കണമെന്ന് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു.
ഇത്തരം അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആന്റി കൊളീഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ അവഗണന കാണിക്കുമ്പോഴും, പ്രതിപക്ഷ നേതാക്കളെ ചാരപ്പണി ചെയ്യാൻ കേന്ദ്രം കോടിക്കണക്കിന് രൂപ സോഫ്റ്റ്‌വെയറിനായി ചെലവഴിക്കുകയാണെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.
സിനിമ
സ്പോർട്സ്
ലൈഫ്‌സ്റ്റൈല്‍
ഫാക്ട് ചെക്ക്
ബിസിനസ്
ഫോട്ടോ ഗാലറി
വീഡിയോ
വിനോദം
ടെക്
ഓട്ടോ
ഇന്ത്യാ ടുഡേ സ്പെഷ്യൽ
ക്രൈം
വെെറൽ
പ്രവാസി
അഭിപ്രായം
സ്ത്രീ
സാംസ്കാരികം
വിദ്യാഭ്യാസം
ആരോഗ്യം
യാത്രാ
ജാതകം
ജ്യോതിഷം
സാഹിത്യം
ശാസ്ത്രം
ജില്ലാ വാർത്തകൾ
വിഷ്വൽ സ്റ്റോറി
മലയാളം വാർത്ത
ഇന്ത്യ
Train accident in Odisha: ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം
Train accident in Odisha: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടം ശരിക്കും ഭയാനകമാണെന്നും ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റിൽ പറഞ്ഞു.
The opposition questioned the security systems in the trains.
The opposition questioned the security systems in the trains.
IT Malayalam
IT Malayalam
New Delhi,
03 Jun 2023,
(Updated 03 Jun 2023, 4:54 PM IST)
Follow us:
Train accident in Odisha: ഒഡീഷ ട്രെയിൻ അപകടത്തിൽ 300ഓളം യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കൾ, അപകടത്തിലേക്ക് നയിച്ചതായി പറയപ്പെടുന്ന റെയിൽവേയുടെ സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്‌മകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ബംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ച് വെള്ളിയാഴ്‌ചയുണ്ടായ അപകടത്തിൽ മുന്നോറോളം പേർ മരിക്കുകയും 900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ടിഎംസി
ഒഡീഷയിലെ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജിവെക്കണമെന്ന് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു.
ഇത്തരം അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആന്റി കൊളീഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ അവഗണന കാണിക്കുമ്പോഴും, പ്രതിപക്ഷ നേതാക്കളെ ചാരപ്പണി ചെയ്യാൻ കേന്ദ്രം കോടിക്കണക്കിന് രൂപ സോഫ്റ്റ്‌വെയറിനായി ചെലവഴിക്കുകയാണെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിർമ്മിച്ച റെയിൽവേ സ്‌റ്റേഷനുകളെയും കുറിച്ച് "പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്" രാഷ്ട്രീയ പിന്തുണ വർദ്ധിപ്പിക്കാൻ വീമ്പിളക്കുകയാണെന്നും എന്നാൽ സുരക്ഷാ നടപടികൾ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം, ജിഎസ്‌ടി, ലോക്ക്ഡൗണുകൾ, കാർഷിക നിയമങ്ങൾ, റെയിൽവേ സുരക്ഷാ നടപടികളുടെ അപര്യാപ്‌തത എന്നിവയായാലും കേന്ദ്രത്തിന്റെ നിസ്സംഗതയുടെയും അവരുടെ പ്രവർത്തനങ്ങളുടെയും ഭാരം പേറുന്നത് ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോൺഗ്രസ്
ശനിയാഴ്‌ച, ഒഡീഷയിലെ ഭയാനകമായ ട്രെയിൻ അപകടം, റെയിൽ ശൃംഖലയുടെ പ്രവർത്തനത്തിൽ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും മുൻഗണന നൽകേണ്ടത് എന്തുകൊണ്ടാണെന്നതിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. കൂടാതെ വിഷയത്തിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടം ശരിക്കും ഭയാനകമാണെന്നും ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റിൽ പറഞ്ഞു.
റെയിൽ ശൃംഖലയുടെ പ്രവർത്തനത്തിൽ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകേണ്ടത് എന്തുകൊണ്ടാണെന്ന കാര്യം ഇത് ശക്തിപ്പെടുത്തുന്നു. നിയമാനുസൃതമായ നിരവധി ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ട്, എന്നാൽ അതിന് നാളെ വരെ കാത്തിരിക്കണം" രമേശ് ട്വീറ്റ് ചെയ്‌തു.
റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്‌ത് സിപിഐ
പ്രതിപക്ഷ കോറസിൽ ചേർന്ന സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ ഇന്ത്യൻ റെയിൽവേയിലെ സിഗ്നലിംഗ്, സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുകയും ഇത്തരം ദുരന്തങ്ങൾ സാധാരണയായി തീരുമെന്നും ചോദിച്ചു.
"ഇന്ത്യൻ റെയിൽവേയിൽ സിഗ്നലുകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലേ? അതോ ഇത്തരം ഭീകരമായ ദുരന്തങ്ങൾ ഇന്ത്യയിൽ ട്രെയിൻ യാത്രയിൽ സാധാരണ സംഭവമായി മാറുമോ? ഇരകളോടും അവരുടെ അടുത്ത ബന്ധുക്കളോടും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടും ഉത്തരം നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്" അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജിവയ്ക്കണമെന്ന് സിപിഐ എംപി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
സർക്കാർ ആഡംബര ട്രെയിനുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാധാരണക്കാരുടെ ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുന്നു. ഒഡീഷയിലെ മരണങ്ങൾ അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം.' വിശ്വം ട്വീറ്റിൽ പറഞ്ഞു
Post a Comment