‘ഞങ്ങളെല്ലാം ഒപ്പമുണ്ട്' ഓൾ കേരള മെൻസ് അസോസിയേഷൻ, ജാമ്യത്തിലിറങ്ങിയ സവാദിന് മാലയിട്ട് സ്വീകരണം

(www.kl14onlinenews.com)
(Jun-03-2023)

‘ഞങ്ങളെല്ലാം ഒപ്പമുണ്ട്'
ഓൾ കേരള മെൻസ് അസോസിയേഷൻ,
ജാമ്യത്തിലിറങ്ങിയ
സവാദിന് മാലയിട്ട് സ്വീകരണം
കൊച്ചി :
കെഎസ്ആർടിസി ബസിൽ യുവ നടിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം. അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകിയത്.

ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അസോസിയേഷന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

എറണാകുളം  അഡീഷനൽ സെഷൻസ് കോടതിയാണ്  സവാദിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.  ആലുവ സബ് ജലിയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പ്രഖ്യാപിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച്  ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി. 

ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം.

Post a Comment

Previous Post Next Post